ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി യുവാവ്. അപസ്മാരത്തിനു ചികിത്സ തേടിയെത്തിയ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി.ശ്രീകുമാറാണ് പരാതി നല്‍കിയത്. ശ്രീകുമാറിനെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

മേയ് 16ന് വീട്ടില്‍വച്ച് അപസ്മാരബാധയുണ്ടായതിനെ തുടര്‍ന്ന് സുഹൃത്ത് തന്നെ പേരൂര്‍ക്കട ആശുപത്രിയില്‍ കൊണ്ടുപോയെന്നും തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെന്നും പരാതിയില്‍ പറയുന്നു. അഡ്മിറ്റ് ചെയ്ത ശേഷം സുഹൃത്ത് അമ്മയെ വിളിക്കാന്‍ വീട്ടിലേക്കു പോയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സെക്യൂരിറ്റി ഓഫിസറുടെ മുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.

അവിടെവച്ച് സിവില്‍ വേഷത്തിലുള്ള ഒരു വ്യക്തി മര്‍ദിക്കുന്നത് സെക്യൂരിറ്റി ജീവനക്കാര്‍ നോക്കിനിന്നു. മൊബൈലും വാച്ചും പൊട്ടിപ്പോയി. എന്തിനാണ് മര്‍ദിച്ചതെന്ന് അറിയില്ല. അപസ്മാര ബാധിതരായി എത്തുന്ന ഒരു രോഗിക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകരുതെന്നും പരാതിയില്‍ പറയുന്നു. ആരോഗ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും ശ്രീകുമാര്‍ പരാതി നല്‍കി.

English Summary:

Young Epilepsy Patient Alleges Brutality by Hospital Security Staff in Thiruvananthapuram

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com