രോഗിക്ക് ക്രൂരമർദനം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സര്‍ജന്റിന് സസ്പെൻഷൻ

Mail This Article
തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ സര്‍ജന്റിനെ അന്വേഷണ വിധേയമായി പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു നിര്‍ദേശം നല്‍കിയിരുന്നു.
അപസ്മാരബാധയുമായി എത്തിയ പേരൂർക്കട മണ്ണാമൂല സ്വദേശി ബി.ശ്രീകുമാറാണ് (38) ആക്രമണത്തിനിരയായത്. ഇത് ദൃശ്യങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കഴിഞ്ഞ മാസം 16ന് അപസ്മാരബാധയുണ്ടായ യുവാവിനെ സുഹൃത്ത് പേരൂർക്കട ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.
ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ച ശേഷം യുവാവിന്റെ അമ്മയെ വിളിക്കാൻ സുഹൃത്ത് പോയപ്പോൾ സെക്യൂരിറ്റി ജീവനക്കാരുടെ നേതൃത്വത്തിൽ മർദിക്കുകയും പുറത്താക്കുകയും ചെയ്തെന്നാണ് ആരോപണം. യൂണിഫോം ധരിച്ച രണ്ടു പേരും യൂണിഫോം ഇല്ലാത്ത ഒരാളും ചേർന്നു ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.