ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെ ഭീകരാക്രമണം. വെടിവയ്പ്പിൽ നിയന്ത്രണം നഷ്ടമായ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. 33 പേർക്കു പരുക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശിവ്ഖോരി ക്ഷേത്രത്തിലേക്ക് പോയ ബസിനു നേരെ തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു.

ആക്രമണത്തിനു പിന്നാലെ നിയന്ത്രണം നഷ്ടമായ ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. വെടിവയ്പിൽ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരിച്ച യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടില്ല. സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നു.

English Summary:

Terrorist Attack on Pilgrim Bus Leaves 10 Dead, 33 Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com