കാലിക്കറ്റ് സർവകലാശാല: കെഎസ്‍യു-എംഎസ്എഫ് സഖ്യത്തിന് വിജയം

Mail This Article
×
കോഴിക്കോട് ∙ കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‍യു- എംഎസ്എഫ് സഖ്യത്തിന് വിജയം. യൂണിയനിലെ മുഴുവൻ സീറ്റുകളിലും കെഎസ്‍യു-എംഎസ്എഫ് മുന്നണി സ്ഥാനാർഥികൾ വിജയിച്ചു. പത്തു വർഷത്തിനു ശേഷമാണ് സർവകലാശാല യൂണിയൻ യുഡിഎസ്എഫ് മുന്നണി നേടുന്നത്.
ഹൈക്കോടതി നിർദേശപ്രകാരം തിരഞ്ഞെടുപ്പ് നടപടികൾക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എംഎസ്എഫിന്‍റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണു ഹൈക്കോടതിയെ സമീപിച്ചത്. ചെയർപഴ്‌സനായി പി.നിതിൻ ഫാത്തിമയേയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് സഫ്‍വാനെയും തിരഞ്ഞെടുത്തു. പി.കെ. അർഷാദാണ് വൈസ് ചെയർമാൻ. ഷബ്‌ന കെ.ടിയെ വൈസ് ചെയർപഴ്‌സനായും അശ്വിൻ നാഥ് കെ.പിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
English Summary:
Calicut University Union Election: KSU-MSF alliance wins
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.