സർവകലാശാലകൾക്ക് വർഷത്തിൽ 2 തവണ പ്രവേശനം: നിർണായക നീക്കവുമായി യുജിസി

Mail This Article
×
ന്യൂഡൽഹി∙ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വർഷത്തിൽ രണ്ടുതവണ പ്രവേശനം നടത്താൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യുജിസി) അനുമതി. പുതിയ നിർദേശം അനുസരിച്ച് അടുത്ത അക്കാദമിക് വർഷം മുതൽ ജനുവരി/ ഫെബ്രുവരി മാസങ്ങളിലും ജൂലൈ/ഓഗസ്റ്റ് മാസങ്ങളിലും റഗുലർ കോഴ്സുകളിൽ സർവകലാശാലകൾക്ക് പ്രവേശനം നടത്താം.
രണ്ടുതവണയുള്ള പ്രവേശനം നിർബന്ധമല്ലെന്നും ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി അറിയിച്ചു. നേരത്തേ ഓപ്പൺ കോഴ്സുകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും രണ്ടുതവണ പ്രവേശനമാകാമെന്ന് യുജിസി തീരുമാനിച്ചിരുന്നു.
English Summary:
UGC's Latest Regulation: Universities to Conduct Two Admission Rounds Per Year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.