കനത്ത മൂടൽമഞ്ഞ്; കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു
Mail This Article
×
കരിപ്പൂർ∙ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. രാവിലെ 7.20ന് ഇറങ്ങേണ്ട മസ്‌കത്തിൽ നിന്നുള്ള വിമാനവും 7.25ന് ഇറങ്ങേണ്ട ദമാമിൽ നിന്നുള്ള വിമാനവുമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.
മറ്റ് വിമാനങ്ങളെയും മോശം കാലാവസ്ഥ ബാധിച്ചതായാണ് വിവരം. കാലാവസ്‌ഥ മെച്ചപ്പെട്ടാൽ വിമാനങ്ങൾ കരിപ്പൂരിൽ തിരിച്ചെത്തും.
English Summary:
Heavy Fog Disrupts Karipur Airport: Multiple Flights Diverted to Kochi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.