മിശ്രവിവാഹത്തെ പിന്തുണച്ചു; തമിഴ്നാട്ടിൽ സിപിഎം ഓഫിസ് അടിച്ചുതകർത്തു– വിഡിയോ
Mail This Article
×
തിരുനെൽവേലി∙ തമിഴ്നാട്ടിൽ മിശ്രവിവാഹത്തെ പിന്തുണച്ചു എന്നാരോപിച്ച് സിപിഎം ഓഫിസ് ആക്രമിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 28കാരനായ ദലിത് യുവാവിന്റെയും ഇതര ജാതിക്കാരിയായ യുവതിയുടെയും വിവാഹത്തിന് സിപിഎം സഹായം നൽകിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കളാണ് ഓഫിസ് തകർത്തത്.
യുവാവിന്റെയും യുവതിയുടെയും ആവശ്യപ്രകാരം റെഡ്ഡിയാർപാട്ടിയിലെ പാർട്ടി ഓഫിസിൽവച്ചായിരുന്നു വിവാഹം. തുടർന്ന് യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പാർട്ടി ഓഫിസിൽവച്ച് ഇവർ വിവാഹിതരായെന്ന വിവരമറിഞ്ഞ ബന്ധുക്കൾ ഓഫിസ് അടിച്ചു തകർക്കുകയായിരുന്നു.
സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും പേരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം
English Summary:
CPM office vandalised in Tirunelveli for sheltering inter-caste couple
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.