ADVERTISEMENT

ഇംഫാൽ∙ മണിപ്പുര്‍ സെക്രട്ടേറിയറ്റ് കോംപ്ലക്സിന് സമീപം വൻ തീപിടിത്തം. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ ഔദ്യോഗിക വസതിക്ക് സമീപമാണ് ശനിയാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

അഗ്നിരക്ഷാ സേനയുടെ നാല് വാഹനങ്ങളെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കുകി വിഭാഗത്തിന്റെ സംഘടനയായ കുകി ഇൻപിയുടെ പ്രധാന ഓഫിസ് പ്രവർത്തിക്കുന്നതും തീപിടിത്തമുണ്ടായ കെട്ടിട സമുച്ചയത്തിലാണ്. 

മണിപ്പുരിലെ ജിരിബാം ജില്ലയിൽ ഒരാഴ്ചയ്ക്കകം പുതിയ അക്രമസംഭവങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് തീപിടിത്തവുമുണ്ടായത്. ആരെങ്കിലും കെട്ടിടത്തിന് തീവെച്ചതാണാ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

English Summary:

Major Fire Near Manipur Secretariat

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com