കുടുംബത്തിനൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ അപകടം: വിദ്യാർഥി അടക്കം 2 പേർ മുങ്ങിമരിച്ചു

Mail This Article
×
തിരുവനന്തപുരം∙ വാമനപുരം നദിയിൽ 2 പേർ മുങ്ങി മരിച്ചു. പാലോട് ചെറ്റച്ചൽ പമ്പ്ഹൗസിനു സമീപം കുളിക്കാനിറങ്ങിയ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് നന്ദിയോട് പച്ച സ്വദേശി കാർത്തിക് (16) എന്നിവരാണ് മരിച്ചത്. അവധി ദിവസമായതിനാൽ കുടുംബസമേതം കുളിക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
കുളിക്കുന്നതിനിടയിൽ സംഘത്തിലെ കുട്ടികൾ ഒഴുക്കിൽപ്പെട്ടതുകണ്ട് അവരെ രക്ഷിക്കാനിറങ്ങിയതാണ് ബിനു. കുട്ടികളെ രക്ഷിച്ചെങ്കിലും ബിനുവും കാർത്തിക്കും മുങ്ങിപോകുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി ഇരുവരെയും മുങ്ങിയെടുത്തെങ്കിലും മരിച്ചിരുന്നു.
English Summary:
Two people drowned in Vamanapuram River
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.