നാടുകാണി ചുരത്തിൽ റോഡിലിറങ്ങി പരാക്രമം കാട്ടി ആനക്കൂട്ടം; ട്രാവലറിലും കാറിലും ചവിട്ടി – വിഡിയോ

Mail This Article
×
എടക്കര (മലപ്പുറം)∙ നാടുകാണി ചുരത്തിൽ റോഡിലിറങ്ങിയ ആനക്കൂട്ടം വാഹനത്തിനു നേരെ പരാക്രമം നടത്തി. ഇന്നലെ രാത്രി ഒൻപതരയോടെ ചുരത്തിലെ തകരപ്പാടിക്കു സമീപമാണു സംഭവം. ടെംപോ ട്രാവലറിലും കാറിലും ചവിട്ടി. ഭീതിയിലായ യാത്രക്കാർ വാഹനത്തിൽനിന്ന് ഇറങ്ങിയോടി.
ആനക്കൂട്ടം റോഡിൽനിന്നു മാറുന്നതുവരെ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടയിൽ രക്ഷപ്പെടാൻ വാഹനങ്ങൾ തിരിക്കാൻ ശ്രമിക്കുന്നതിനിടയിലുണ്ടായ കൂട്ടിയിടിയിൽ വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. അവധി ദിനമായതിനാൽ ചുരം വഴി എത്തിയ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു.
English Summary:
Elephants Trample Traveler and Car on Nadukani
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.