സുനിത വില്യംസ് ഭൂമിയിലെത്താൻ വൈകും, ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നു; രാജ്യാന്തര വാർത്തകൾ ഒറ്റനോട്ടത്തിൽ
Mail This Article
വാഷിങ്ടൻ ∙ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് (ഐഎസ്എസ്) ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി. നേരത്തേ ജൂൺ 18ന് തിരിച്ചുവരാനാണു ലക്ഷ്യമിട്ടിരുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനു പിന്നാലെയാണു ദൗത്യം നീട്ടിവച്ചത്. സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറിനും ബഹിരാകാശ നിലയത്തിൽ 4 ദിവസം കൂടുതലായി ചെലവിടേണ്ടിവരും. മടക്കയാത്ര നീട്ടിയതോടെ മൊത്തം ദൗത്യം രണ്ടാഴ്ചയിലേറെയാകും. ബഹിരാകാശ പേടകം പുറപ്പെടുന്നതിനു മുൻപു നാസ ഉദ്യോഗസ്ഥർ തെക്കുപടിഞ്ഞാറൻ യുഎസിലെ ലാൻഡിങ് സ്ഥലങ്ങളുടെ കാലാവസ്ഥാ സ്ഥിതിഗതികൾ വിലയിരുത്തും.
വാർത്ത വായിക്കാം
സുനിത വില്യംസ് ഭൂമിയിലെത്തുന്നത് വൈകും; തീയതി നീട്ടി നാസ, കാരണം സൂപ്പർബഗോ?
ടോക്കിയോ ∙ മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുന്ന അപൂർവ ബാക്ടീരിയ ജപ്പാനിൽ പടരുന്നെന്ന് റിപ്പോർട്ട്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഇതുമൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്ന രോഗം കഴിഞ്ഞ വർഷം ആകെ 941 പേരെയാണ് ജപ്പാനിൽ ബാധിച്ചതെങ്കിൽ ഈ വർഷം ജൂൺ രണ്ടിനകം 977 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസസിന്റെ റിപ്പോർട്ടിൽ പറയുന്നു.
വാർത്ത വായിക്കാം
ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണ സാധ്യത; ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നു
ടെക്സസ്∙ യുഎസിലെ ടെക്സസിൽ സംഗീതപരിപാടിക്കിടെ ഉണ്ടായ വെടിവയ്‌പിൽ രണ്ടു പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. യുഎസിൽ അടിമത്തം അവസാനിപ്പിച്ചതിന്റെ ഭാഗമായി റൗണ്ട് റോക്കിലെ ഓൾഡ് സെറ്റ്‌ലേഴ്സ് പാർക്കിൽ ശനിയാഴ്ച രാത്രി നടന്ന വാർഷികാഘോഷങ്ങള്‍ക്കിടെയാണ് സംഭവം. രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെയ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വാർത്ത വായിക്കാം
യുഎസിൽ വീണ്ടും വെടിവയ്പ്; അക്രമം ടെക്സസിൽ സംഗീത പരിപാടിക്കിടെ, 2 പേർ മരിച്ചു
ജറുസലം ∙ ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായിരുന്ന ബെനി ഗാന്‍സും സഖ്യകക്ഷിയായ ഗാഡി ഐസെൻകോട്ടും പിൻവാങ്ങി ഒരാഴ്ചക്കുള്ളിലാണ് തീരുമാനം. പലസ്തീനുമായുള്ള യുദ്ധം സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങൾ ഇനിമുതൽ ചെറിയ ഗ്രൂപ്പുകളായി കൂടിയാലോചിച്ച് തീരുമാനിക്കും.
വാർത്ത വായിക്കാം