വാട്ട്സാപ് ഗ്രൂപ്പിൽ മുസ്‍ലിം വിരുദ്ധ പരാമർശം: പുതുപ്പാടി ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഎം
Mail This Article
×
കോഴിക്കോട്∙ വാട്ട്സാപ് ഗ്രൂപ്പിൽ മുസ്‍ലിം വിരുദ്ധ പരാമർശം പോസ്റ്റ് ചെയ്ത ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി. പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെയാണു പുറത്താക്കിയത്. ഷൈജലിന്റെ പരാമർശത്തിനെതിരെ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയതിനു പിന്നാലെയാണു നടപടി. മുസ്‌ലിം സംഘടനകളും ഷൈജലിനെതിരെ രംഗത്തെത്തി.
പ്രാദേശിക വാട്ട്സാപ് ഗ്രൂപ്പിൽ മുസ്‍ലിം മതവിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുംവിധം പാർട്ടി നയത്തിനു വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണു ഷൈജലിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് സിപിഎം വാർത്താകുറിപ്പിൽ അറിയിച്ചു.
English Summary:
CPM Expels Puthuppady Local Secretary Over Anti-Muslim Remarks in WhatsApp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.