പുതിയ തപാൽ നിയമം പ്രാബല്യത്തിൽ; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

Mail This Article
×
ന്യൂഡൽഹി∙ പുതിയ തപാൽ നിയമങ്ങൾ പ്രാബല്യത്തിൽ. പോസ്റ്റ് ഓഫിസ് നിയമം 2023 പ്രകാരമുള്ള പുതിയ നിയമങ്ങൾ ജൂൺ 18 മുതൽ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ 1898ലെ ഇന്ത്യൻ പോസ്റ്റ് ഓഫിസ് നിയമം റദ്ദാക്കപ്പെടും
കഴിഞ്ഞ വർഷം ഓഗസ്റ്റ് പത്തിനാണ് പോസ്റ്റ് ഓഫിസ് ബിൽ 2023 രാജ്യസഭയിൽ അവതരിപ്പിക്കുന്നത്. ഡിസംബർ നാലിന് ഇത് പാസാക്കി. പിന്നാലെ ഡിസംബർ 12, 18 തീയതികളിൽ ലോക്‌സഭ ബിൽ പരിഗണിക്കുകയും പാസാക്കുകയും ചെയ്തു. നിയമത്തിന് ഡിസംബർ 24-ന് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. ലളിതമായ നിയമനിർമാണ മാനദണ്ഡങ്ങൾ സൃഷ്ടിക്കാനും പൊതുജനങ്ങൾക്ക് സർക്കാർ പദ്ധതികളുടെ പ്രയോജനങ്ങൾ ലഭ്യമാക്കാനുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
English Summary:
New Postal Act 2023 Enforced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.