ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങള്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍നിന്നു തട്ടിയെടുത്തത് 617.59 കോടി രൂപ. പ്രതിമാസം തട്ടിയെടുത്തതു നൂറു കോടിയിലേറെ രൂപ. 2023 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം മേയ് 31 വരെയുള്ള കണക്കാണിത്. 617.59 കോടിയില്‍ 9.67 കോടി രൂപ മാത്രമാണു പൊലീസിന് തിരിച്ചെടുക്കാന്‍ കഴിഞ്ഞത്. 

2023 ഡിസംബറില്‍ 54,3112,232 രൂപയാണ് നഷ്ടപ്പെട്ടത്. ഇതില്‍ 7341160.14 രൂപ പിടിച്ചെടുത്തു. 2014 ജനുവരിയില്‍ 328468291 രൂപ നഷ്‌ടപ്പെട്ടതില്‍ 8457843 രൂപ തിരിച്ചെടുക്കാന്‍ പൊലീസിനു കഴിഞ്ഞു. ഫെബ്രുവരിയില്‍ 126 കോടിയിലേറെ രൂപ നഷ്ടമായി. ഇതില്‍ ഒരു കോടിയോളം മാത്രമാണ് വീണ്ടെടുക്കാനായത്. മാര്‍ച്ചില്‍ 861131348 രൂപ നഷ്ടപ്പെട്ടു. 2024 ഏപ്രിലില്‍ 136 കോടിയിലേറെയും മേയില്‍ 181 കോടിയിലേറെയും നഷ്ടപ്പെട്ടിട്ടുണ്ട്. തുക തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ വലിയ തോതില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണു സംസ്ഥാനത്തുനിന്നു കോടികള്‍ ഇത്തരത്തില്‍ തട്ടിക്കുന്നത്.

English Summary:

Online Fraud Gangs Extort Rs 617.59 Crore in 6 Months

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com