ADVERTISEMENT

തിരുവല്ല∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധ്യക്ഷനായി ഡോ.സാമുവൽ മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു. സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണത്തിൽ സീനിയർ ബിഷപ്പ് ജോൺ‌ മാർ ഐറേനിയസ് മുഖ്യ കാര്‍മികനായി.

കുർബാനയ്ക്കു മുൻപ് നിയുക്ത മെത്രൊപ്പൊലീത്തയെ പള്ളിയിലേക്കു പ്രദക്ഷിണമായി സ്വീകരിച്ചശേഷം കുർബാന മധ്യേ സ്ഥാനാരോഹണ ശുശ്രൂഷകൾ നടന്നു. സ്ഥാനചിഹ്നങ്ങൾ കൈമാറിയശേഷം, സിംഹാസനത്തിൽ ഇരുത്തി ഓക്സിയോസ് ചൊല്ലി ഉയർത്തി സ്ഥാനം ഏൽപ്പിച്ചു. 

അനുമോദന സമ്മേളനം മാർ അത്തനേഷ്യസ് യോഹാൻ സ്മാരക കൺവെൻ‌ഷൻ സെന്ററിൽ തിയഡോഷ്യസ് മാർത്തോമ്മാ മെത്രോപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, മത, സാമൂഹികരംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

English Summary:

Samuel Mor Theophiluss ordination updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com