ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെയുള്ള വികാരമെന്ന് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചു. മുഖ്യമന്ത്രിയുടെ ആ മൗനത്തിന് പാർട്ടി കനത്ത വില നൽകേണ്ടി വന്നു. കോടിയേരി ബാലകൃഷ്ണൻ കാട്ടിയ മാതൃക മുഖ്യമന്ത്രി കാണിച്ചില്ലെന്നും വിമർശനം ഉയർന്നു.

മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ തനിക്കും പാർട്ടിക്കും പങ്കില്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ മുന്നിൽ നിർത്തിയാണ് മുഖ്യമന്ത്രിയെ യോഗത്തിൽ ഒരു വിഭാഗം വിമർശിച്ചത്. മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്നും സർക്കാരിനെ കുറിച്ച് അവമതിപ്പുണ്ടാക്കാൻ അത് കാരണമായെന്നും യോഗം വിലയിരുത്തി.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ല. ബിഷപ്പ് ഡോ.ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് അതിരുവിട്ട വാക്കുകളാണെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. 30 പേരാണ് ചർച്ചയിൽ പങ്കെടുത്തത്. അഞ്ച് പേർ അഭിപ്രായം എഴുതി നൽകുകയും ചെയ്തു.

English Summary:

Criticism Against CM Pinarayi Vijayan in Ernakulam CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com