ADVERTISEMENT

മോസ്കോ∙ റഷ്യയിൽ സിനഗോഗുകൾക്കും പള്ളികൾക്കും പൊലീസ് പോസ്റ്റിനും നേർക്ക് അജ്ഞാതരായ ഒരുകൂട്ടം അക്രമികൾ നടത്തിയ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഞായറാഴ്ച റഷ്യയിലെ ഡാഗെസ്റ്റനിലെ നോർത്ത് കോക്കസ് മേഖലയിലാണ് സംഭവമെന്ന് പ്രദേശത്തിന്റെ ഗവർണർ അറിയിച്ചു. ഡാഗെസ്റ്റനിലെ ഏറ്റവും വലിയ നഗരമായ മാഖച്‌കാലയിലും തീരനഗരമായ ഡെർബെന്റിലും ആക്രമണം ഉണ്ടായി. ഭീകരാക്രമണമെന്നാണ് ഗവർണർ സെർജി മെലികോവ് ഇതിനെ വിശേഷിപ്പിച്ചത്.

മാഖച്‌കാലയിൽ ആക്രമണം നടത്തിയവരിൽ നാലുപേരെയും ഡെർബന്റിൽ രണ്ടുപേരെയും പൊലീസുകാർ വധിച്ചു. പൊലീസുകാരെക്കൂടാതെ ഓർത്തഡോക്സ് സഭയുടെ പുരോഹിതനും മറ്റുള്ളവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

English Summary:

Nine Dead in Moscow Mass Shooting at Synagogue, Church, and Checkpoint - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com