ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; ഉപതിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വമ്പൻ ജയം
Mail This Article
ഒട്ടാവ ∙ കാനഡയിൽ ഭരണകക്ഷിയായ ലിബറല്‍ പാർട്ടിയുടെ ശക്തികേന്ദ്രമായ ടൊറാന്റോ സെന്റ് പോളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷിയായ യാഥാസ്ഥിതിക പാർട്ടിക്ക് വമ്പൻ ജയം. അടുത്ത വർഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലുണ്ടായ തിരഞ്ഞെടുപ്പ് ഫലം കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ 30 വർഷമായി പാർട്ടി നിലനിർത്തിയ മണ്ഡലത്തിൽ യാഥാസ്ഥിതിക പാർട്ടി നേതാവ് ഡോണ്‍ സ്റ്റുവർട്ട് 192 ൽ 189 വോട്ട് നേടിയാണ് വിജയിച്ചത്.
1993 മുതൽ ലിബറൽ പാർട്ടി കൈവശം വച്ചിരുന്ന സീറ്റാണ് ഈ തിരഞ്ഞെടുപ്പില്‍ നഷ്ടമായത്. 2011ലെ പൊതുതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായപ്പോഴും പാർട്ടിയെ പിന്താങ്ങിയത് സെന്റ് പോളാണ്. ആ വർഷം പാർട്ടിക്ക് ആകെ ലഭിച്ച 34 സീറ്റുകളിൽ ആശ്വാസമായത് ടൊറാന്റോ സെന്റ് പോളിലെ വിജയമായിരുന്നു. ഇപ്പോഴത്തെ ഫലം ആവർത്തിച്ചാൽ 2025ലെ തിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് ഭരണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.