ലഡാക്കിൽ സൈനിക പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കിൽപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു

Mail This Article
×
ലഡാക്ക്∙ സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി–72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം. പരിശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് വർധിക്കുകയായിരുന്നു.
ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ലേയില്‍നിന്ന് 148 കിലോമീറ്റർ അകലെ ന്യോമ–ചുഷൂൽ മേഖലയിലെ മന്ദിർ മോർഹിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
English Summary:
Several Soldiers Killed In Tank Mishap Near Line Of Actual Control In Ladakh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.