കത്തിക്കയറി രാഹുൽ; കൊളോണിയൽ നിയമം ഒഴിവാക്കി രാജ്യം: അറിയാം പ്രധാന വാർത്തകൾ
Mail This Article
ലോക്‌സഭയിൽ സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ചും പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നു പറഞ്ഞാണു ശിവന്റെ ചിത്രം രാഹുൽ ഉയർത്തിയത്. രാഹുലിന്റെ പരാമർശങ്ങളെ എതിർത്ത് ഭരണപക്ഷം രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി.
വായിക്കാം: ‘ആരെയും ഭയമില്ല’: സഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ; മാപ്പ് പറയണമെന്ന് അമിത് ഷാ...
കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും (ബിഎസ്എ ) നിലവിൽ വന്നു.
വായിക്കാം: പുതിയ നിയമം പുതിയ ശിക്ഷ; ഐപിസിയും സിആർപിസിയും ചരിത്രമായി, ഇനി ഭാരതീയ ന്യായ് സംഹിത
തിരുവനന്തപുരത്ത് ദേശീയപാതയിൽ വെൺപാലവട്ടം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിക്കും കുഞ്ഞിനും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്.
വായിക്കാം: തിരുവനന്തപുരത്ത് മേൽപാലത്തിൽനിന്ന് തെറിച്ച് സ്കൂട്ടർ യാത്രികർ; യുവതിക്ക് ദാരുണാന്ത്യം
പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് ആരോപണത്തിനു പിന്നാലെ വീണ്ടും നടത്തിയ നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ). ആരോപണം നേരിട്ട 6 സെന്ററുകളിലെ 1563 വിദ്യാർഥികൾക്കാണ് പുനഃപരീക്ഷ നടത്തിയത്.
വായിക്കാം: നീറ്റിൽ അറസ്റ്റ് തുടരുന്നതിനിടെ പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷയെഴുതിയത് 813 പേർ
മഹാരാഷ്ട്രയിലെ ലോണോവാലയിൽ വെള്ളച്ചാട്ടത്തിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒൻപതു വയസ്സുകാരിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ നാലായി. അപകടത്തിൽപ്പെട്ടു കാണാതായ നാലു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
വായിക്കാം: വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു