ADVERTISEMENT

ന്യൂഡല്‍ഹി∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ഒന്നിച്ചു മത്സരിക്കുന്നതു സംബന്ധിച്ച് ഏക സമവാക്യം ഇല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ഹരിയാന, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരം ഒറ്റയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യ സഖ്യം ഒരുമിച്ച് ജനവിധി തേടുമെന്നും ജയറാം രമേശ് പറഞ്ഞു.

‘‘പഞ്ചാബില്‍ സഖ്യമില്ല. ഹരിയാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപിക്ക് ഒരു സീറ്റ് നല്‍കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യസാധ്യത ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഡല്‍ഹിയില്‍ സഖ്യമില്ലെന്ന് എഎപി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.’’ – ജയറാം രമേശ് പറഞ്ഞു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒന്നിച്ചു മത്സരിച്ച എഎപിയും കോണ്‍ഗ്രസും പഞ്ചാബില്‍ ഒറ്റയ്ക്കായിരുന്നു ജനവിധി തേടിയത്. മഹാരാഷ്ട്രയില്‍ മഹാവിഘാസ് അഘാഡി സഖ്യമായിരിക്കും ഇത്തവണയും മത്സരിക്കുകയെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ നേരത്തെ പറഞ്ഞിരുന്നു

English Summary:

Will Cong tie up with INDIA bloc partner AAP for Delhi, Haryana assembly polls? Jairam Ramesh says…

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com