പൂത്തോട്ടയിൽ ബസ് കണ്ടക്ടറെ കഞ്ചാവ് കേസിലെ പ്രതി കുത്തി; ആക്രമണം മദ്യക്കുപ്പി പൊട്ടിച്ച്

Mail This Article
×
കൊച്ചി∙ പൂത്തോട്ടയിൽ സ്വകാര്യ ബസ് കണ്ടക്ടർ ജെയ്ൻ ജെയിംസിന് കുത്തേറ്റു. ബസിലെ തർക്കത്തെ തുടർന്ന് യാത്രക്കാരനായ കഞ്ചാവ് കേസ് പ്രതി അബുവാണ് ആക്രമിച്ചത്. ബസിൽനിന്ന് ഇറങ്ങിയശേഷം മദ്യകുപ്പി പൊട്ടിച്ചാണ് കണ്ടക്ടറെ കുത്തിയത്. പ്രതിയെ അറസ്റ്റു ചെയ്തു.
കുട്ടികൾ ബസിലുള്ളതിനാൽ ചവിട്ടുപടിയിൽനിന്ന് കയറി നിൽക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. കുട്ടികളെ നിറച്ച് എങ്ങോട്ട് പോകുന്നെന്നായിരുന്നു അബുവിന്റെ മറുചോദ്യം.
കുട്ടികൾക്ക് വീട്ടിൽ പോകണ്ടേയെന്ന് കണ്ടക്ടർ ചോദിച്ചയുടനെ അബു ചവിട്ടി. കണ്ടക്ടറെ പിന്നീട് വലിച്ചിഴച്ചു. ബസിൽനിന്ന് പുറത്തിറങ്ങി മദ്യക്കുപ്പി അടിച്ച് പൊട്ടിച്ച് കുത്തി. കണ്ടക്ടർക്ക് നാലു സ്റ്റിച്ചിടേണ്ടിവന്നു.
English Summary:
Argument Leads to Bus Conductor Stabbing Incident in Kochi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.