ADVERTISEMENT

തിരുവനന്തപുരം∙ വിതുര - ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം. ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കാട്ടാന തകർത്തു. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത എന്നിവർ ഓടി രക്ഷപ്പെട്ടു. വിതുരയിൽ നിന്നും ബോണക്കാടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ. കാണിത്തടം ചെക്പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽ വച്ചാണ് കാട്ടാനയെ കണ്ടത്.

ഉടനെ ബൈക്ക് നിര്‍ത്തി ഇവർ താഴേയ്ക്ക് ഓടി. കാട്ടാന പാഞ്ഞടുത്ത് ബൈക്ക് തുമ്പിക്കൈയ്യിൽ എടുത്തെറിഞ്ഞു. പിന്നീട് കാട്ടാന കാട്ടിലേക്ക് പോയി. ദമ്പതികളെ വനം വകുപ്പ് കെഎസ്ആർടിസി ബസിൽ ബോണക്കാട്ടിലേക്ക് വിട്ടു. ദമ്പതികള്‍ക്ക് തൊട്ടുമുൻപ് ഒരാൾ ബൈക്കിൽ പോകുമ്പോൾ ആന നിൽക്കുന്നത് കണ്ട് തിരികെ വന്നിരുന്നു.

English Summary:

Wild Elephant Destroys Bike on Vitura-Bonakkad Road; Couple Narrowly Escapes

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com