ADVERTISEMENT

തിരുവനന്തപുരം∙ കഴക്കൂട്ടം നെഹ്റു ജംക്‌ഷനിൽ നടന്ന ബോംബേറിൽ രണ്ടു പേർക്ക് പരുക്കേറ്റു. കാപ്പ കേസിലെ പ്രതികളായ അഖിൽ (23), വിവേക് (27) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 11 മണിയോടെ ജംക്‌ഷനിൽ റോഡിൽ നിന്നിരുന്ന ഇവർക്കു നേരെ ബൈക്കിലെത്തിയ മുഖംമൂടിക്കാരായ 2 പേർ നാടൻബോംബ് എറിയുകയായിരുന്നു.

പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നാണ് പ്രാഥമിക വിവരം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

English Summary:

Bomb Blast Injures Two at Nehru Junction in Kazhakootam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com