ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ഇബി ഓഫിസിൽ അക്രമം കാണിക്കുന്ന ആളിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അധികൃതർക്ക് നിയമപരമായി കഴിയുമോ? ഇല്ലെന്നാണ് ഉത്തരം. അക്രമത്തിലൂടെ നഷ്ടം ഉണ്ടായെന്നു കാട്ടി കെഎസ്ഇബിക്ക് നിയമ നടപടി സ്വീകരിക്കാം. ഒരാൾ ചെയ്ത പ്രവൃത്തിയുടെ പേരിൽ കുടുംബത്തിലെ എല്ലാവരെയും ബുദ്ധിമുട്ടിക്കാൻ കെഎസ്ഇബിക്ക് കഴിയില്ല. വൈദ്യുതി വിച്ഛേദിക്കാനുള്ള ബോർഡ് ചെയർമാന്റെ ഉത്തരവിന് നിയമസാധുതയുമില്ല. വൈദ്യുതി വിച്ഛേദിക്കേണ്ടത് ഏതൊക്കെ സാഹചര്യത്തിലാണെന്ന് ഇലക്ട്രിസിറ്റി ആക്ടിൽ (2003) പറയുന്നുണ്ട്. 

തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ തിരുവമ്പാടി ഉള്ളാറ്റിൽ യു.സി.അജ്മലിന്റെ വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് യുവാവിനെയും സഹോദരനെയും റിമാൻഡ് ചെയ്യുകയും ചെയ്തു.

വൈദ്യുതി വിച്ഛേദിക്കേണ്ടത് ഇങ്ങനെ:

∙ ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കാം. ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന കാര്യം ബില്ലിൽ തന്നെ പറയുന്നതിനാൽ പ്രത്യേക നോട്ടിസിന്റെ ആവശ്യമില്ല. വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോൾ എസ്എംഎസായും ഫോണിലൂടെയും നേരത്തെ അറിയിപ്പ് നൽകണം.

∙ വൈദ്യുതി മോഷണം നടന്നതായി തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടാൽ വൈദ്യുതി വിച്ഛേദിച്ച് നിയമനടപടി സ്വീകരിക്കാം.

∙ വൈദ്യുതി കണക്‌ഷൻ അപകടം ഉണ്ടാക്കുന്നതാണെങ്കിൽ, വീട്ടുകാരെ അറിയിച്ച് തുടർനടപടികൾക്കായി വൈദ്യുതി ബന്ധം വിച്ഛേദിക്കാം.

∙ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വൈദ്യുതി വിച്ഛേദിക്കാനുള്ള സമയം.

English Summary:

Can KSEB Disconnect Electricity for Office Violence? Here are the Facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com