ADVERTISEMENT

കൊച്ചി∙ റെയിൽപ്പാളത്തിൽ മരം വീണതിനെത്തുടർന്ന് എറണാകുളം–തൃശൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പച്ചാളത്ത് ലൂർദ് ആശുപത്രിക്ക് സമീപമാണ് മരം വീണത്. മരം മുറിച്ചുമാറ്റാനുള്ള നടപടികൾ തുടങ്ങി. അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റണമെന്ന് സ്ഥലം ഉടമയ്ക്ക് നേരത്തെ നോട്ടിസ് നൽകിയിരുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.

കേരള സമ്പർക്കക്രാന്തി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എറണാകുളം ജംക്ഷനിലും ബിലാസ്പുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എറണാകുളം സൗത്ത് ജംക്‌ഷനിലും പിടിച്ചിട്ടിരിക്കുകയാണ്.

English Summary:

Multiple Express Trains Halted Due to Fallen Tree in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com