ADVERTISEMENT

ന്യൂഡൽഹി∙ 2024ലെ സിയുഇടി–യുജി പരീക്ഷ സംബന്ധിച്ചുള്ള പൊതുജന പരാതികൾ അംഗീകരിച്ച് നാഷനൽ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ). ഇതുവരെ ലഭിച്ച പരാതികൾ ശരിയെന്നു വ്യക്തമായാൽ പുനഃപരീക്ഷ നടത്താൻ തയാറാണെന്ന് എൻടിഎ അറിയിച്ചു. ഈ മാസം 15 മുതൽ 19 വരെ ഓൺലൈനായി നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഉടൻ പ്രസിദ്ധീകരിക്കും.

ജൂൺ 30 വരെയുള്ള പരാതികളാണ് പരിശോധിക്കുക. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ഉദ്യോഗാർഥികൾക്കായിരിക്കും പുനഃപരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് 011-40759000 എന്ന നമ്പറിലോ cuet-ug@nta.ac.in. എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാം.

English Summary:

Public Outcry Leads to CUET-UG Exam Retake at Specific Locations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com