ADVERTISEMENT

മാന്നാർ (ആലപ്പുഴ) ∙ ഒരാഴ്ച മുൻപ് പരുമല പന്നായി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ കൃഷ്ണന്റെ (34) മൃതദേഹമാണ് 8 കിലോമീറ്റർ അകലെയുള്ള വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നും ഇന്നലെ കണ്ടെത്തിയത്.

സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പമ്പാനദിയിൽ ചാടിയത്. ചെരിപ്പും മൊബൈൽ ഫോണും പാലത്തിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. 2 ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭർത്താവ് : രഞ്ജിത്ത് ആർ.നായർ. മകൾ : ഋതിക രഞ്ജിത്

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

The nurse jumped into the river and committed suicide at Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com