ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ് എത്തുന്നതിനു പിന്നാലെ രണ്ടു കപ്പലുകൾ കൂടിയെത്തുമെന്ന് വിവരം. ആദ്യ കപ്പലിൽ നിന്നും എത്തുന്ന കണ്ടെയ്നറുകൾ രാജ്യത്തിന്റെ വിവിധ തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിനാണ് രണ്ട് കപ്പലുകൾ എത്തുന്നത്. മാറിൻ അജൂർ, സീസ്പാൻ സാന്റോസ് എന്നീ രണ്ട് ഫീഡർ കപ്പലുകളാണ് എത്തുന്നതെന്നാണ് അറിയുന്നത്. ഇതിൽ ഒരു കപ്പൽ 13നു എത്തിച്ചേരുമെന്ന് അദാനി കമ്പനി മനോരമ ഓൺലൈനോട് സ്ഥിരീകരിച്ചു.

ഇതിനുപിന്നാലെ അടുത്ത രണ്ട് മാസവും ലോകോത്തര കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോകും. അധികം വൈകാതെ ഓണക്കാലത്ത് കമ്മിഷനിങ്ങും നടക്കും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് എത്തുന്ന ആദ്യ കപ്പൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ്. ചൈനയിലെ ഷിയാമെൻ തുറമുഖത്തുനിന്നു പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. നിലവിൽ മലേഷ്യൻ തീരം വിട്ടുവെന്നാണ് വിവരം. കപ്പലിലെ മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കാനെത്തിയ മന്ത്രി വി.എൻ.വാസവൻ.കെ.എസ്.ശ്രീനിവാസൻ, എം.വിൻസെന്റ് എംഎൽഎ,  ദിവ്യ എസ്.അയ്യർ എന്നിവർ സമീപം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കാനെത്തിയ മന്ത്രി വി.എൻ.വാസവൻ.കെ.എസ്.ശ്രീനിവാസൻ, എം.വിൻസെന്റ് എംഎൽഎ, ദിവ്യ എസ്.അയ്യർ എന്നിവർ സമീപം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്തു കപ്പലുകളെ നിയന്ത്രിക്കുക. എയർ ട്രാഫിക് കൺട്രോൾ മാതൃകയിലാണ് ഓട്ടമാറ്റിക്ക് നാവിഗേഷൻ സെന്റർ. സുരക്ഷിതമായ നങ്കൂരമിടലും തുറമുഖ പ്രവർത്തനമെല്ലാം ഇതിൽ ഭദ്രമാണെന്ന് അധികൃതർ പറയുന്നു. 

ശേഷി പരിശോധനയ്ക്ക് എത്തിയ ടഗ് ഓഷ്യൻ പ്രസ്റ്റിജ് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു സമീപം. ക്രെയിനുകളുടെ നിര പിന്നിൽ.
ശേഷി പരിശോധനയ്ക്ക് എത്തിയ ടഗ് ഓഷ്യൻ പ്രസ്റ്റിജ് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു സമീപം. ക്രെയിനുകളുടെ നിര പിന്നിൽ.

കപ്പലിലെത്തുന്ന കണ്ടയ്നറുകൾ ഇറക്കാൻ 24 മണിക്കൂർ പോലും വേണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ഒരു കണ്ടെയ്നർ അൺലോഡിങ്ങ് നടത്താൻ 10 മിനിറ്റ് മതിയാകും. വാട്ടർ സല്യൂട്ട് നൽകിയാകും ആദ്യ കണ്ടെയ്നർ ഷിപ്പിനെ വരവേൽക്കുക. തുറമുഖത്ത് സജ്ജമാക്കിയിരിക്കുന്ന വലിയ ടഗായ ഓഷ്യൻ പ്രസ്റ്റീജിന്റെ നേതൃത്വത്തിൽ ഡോൾഫിൻ സീരിസ് 27, 28, 35 എന്നീ ചെറു ടഗ്ഗുകളാണ് വാട്ടർ സല്യൂട്ട് നൽകുന്നത്.

വിഴിഞ്ഞം തുറമുഖ നിർമാണ വേളയിലെ ദൃശ്യം (ഫയൽ ചിത്രം)
വിഴിഞ്ഞം തുറമുഖ നിർമാണ വേളയിലെ ദൃശ്യം (ഫയൽ ചിത്രം)
English Summary:

Vizhinjam Port; 2 more ships soon after inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com