താമരശേരി ചുരത്തിൽ കാറിനു തീപിടിച്ചു; ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

Mail This Article
×
കൽപറ്റ∙ താമരേശരി ചുരത്തിൽ കാറിനു തീപിടിച്ച് അപകടം. രാവിലെ 6:45 ഓടെയാണ് ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനുമിടയിലായി വയനാട് ഭാഗത്തേക്ക് പോകുന്ന കാറിനു തീ പിടിച്ചത്. അപകടത്തിൽ ആളപായമൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.
കൽപറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ യാത്രികരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പൂർണമായും ഗതാഗത തടസം നേരിട്ടിരുന്നു.
English Summary:
Car caught fire on the Thamarassery Pass in Wayanad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.