ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിലെ കാരുണ്യ ഹോസ്റ്റൽ അന്തേവാസിയായ പതിനൊന്നു വയസുകാരന് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇതേ ഹോസ്റ്റലിലെ അന്തേവാസിയായ മനു (26) എന്ന യുവാവ് കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പതിനൊന്നുകാരന് കോളറ സ്ഥിരീകരിച്ചത്.

ഹോസ്റ്റലിലെ 16 പേർ കൂടി കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല, നേമം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവർ ചികിത്സയിലുള്ളത്. ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച്ച മരിച്ച മനുവിന് കോളറ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളു. 

കാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്ക് നിലവിൽ കോളറ പ്രതിരോധമരുന്ന് നൽകിയിട്ടുണ്ട്. ഹോസ്റ്റലിൽ നിന്നാണോ കുട്ടിക്ക് കോളറ ബാധിച്ചതെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി നടത്തുന്ന ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. 

English Summary:

Cholera Confirmed in Eleven-Year-Old

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com