ADVERTISEMENT

പാലക്കാട്∙ ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പശു ഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30), മകൻ സമീറാം (ഒന്നര) എന്നിവരാണ് മരിച്ചത്. വെള്ളിനേഴിയിലെ നെല്ലിപ്പറ്റക്കുന്ന് പശുവളർത്തൽ ഫാമിൽ ജോലി ചെയ്യുകയായിരുന്നു ഷൈമിലിയും കുടുംബവും. പ്രദേശവാസിയായ രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം.

യുവതിയും കുഞ്ഞും പശുക്കൾക്ക് പുല്ലരിഞ്ഞശേഷം ജലസംഭരണ ടാങ്കിന് സമീപത്തുള്ള ടാപ്പിൽനിന്നും കൈകഴുകുമ്പോൾ സംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഒന്നരവർഷം മുമ്പാണ് ടാങ്ക് നിർമിച്ചത്. ഉച്ചയ്ക്ക് ഒരു ‌മണിയോടെ ഫാം പരിസരത്തെത്തിയ നാട്ടുകാരാണ് ജലസംഭരണിയുടെ പരിസരത്ത് അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടത്. പൊലീസും അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Mother and Toddler Killed in Tragic Water Tank Collapse at Cow Farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com