ADVERTISEMENT

കോഴിക്കോട്∙ പിഎസ്‌സി കോഴ വിവാദത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘‘പാർട്ടി നേതൃത്വം ഇതേപ്പറ്റി ഒന്നും ചോദിച്ചിട്ടില്ല. അന്വേഷണ കമ്മിഷൻ ഉണ്ടായിട്ടില്ല. ആരോപണം ഉയർന്നപ്പോൾ എന്താണു സംഭവമെന്നു പാർട്ടി ചോദിച്ചു. അതു പാർട്ടിയുടെ ഉത്തരവാദിത്തമാണ്. സത്യമേ പറയൂ. അറിയാത്ത കാര്യത്തെക്കുറിച്ച് ഒന്നും പറയാൻ ഇല്ല’’ – പ്രമോദ് പറഞ്ഞു. 

ആരോപണം ഉയർന്നപ്പോൾ തന്നെ പ്രമോദ് ഇക്കാര്യം നിഷേധിച്ചിരുന്നു. കോഴ വാങ്ങിയെന്ന ഒരു പരാതിയും തനിക്കെതിരെ നിലവിലില്ലെന്നു പ്രമോദ് ഇന്നലെ പറ‍ഞ്ഞു. പാർട്ടി ഇക്കാര്യത്തിൽ ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. എനിക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രമോദ് വ്യക്തമാക്കിയിരുന്നു.

ആരോപണത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനും പറഞ്ഞു. എല്ലാം മാധ്യമങ്ങളുണ്ടാക്കുന്ന കോലാഹലം മാത്രമാണ്. മന്ത്രി മുഹമ്മദ് റിയാസിനെയും പാർട്ടിയെയും സർക്കാരിനെയും കരിവാരിത്തേക്കാനാണു മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നീക്കം. അതിനെയെല്ലാം ശക്തമായി പ്രതിരോധിക്കുമെന്നും മോഹനൻ പറഞ്ഞു. 

ഹോമിയോ ഡോക്ടർക്ക് പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. പരാതി ഉയർന്നതോടെ പാർട്ടി അന്വേഷണം നടത്തിയിരുന്നു. സംഭവം വിവാദമാകുന്നതിന് മുമ്പേ പണം തിരികെ നൽകി ഒതുക്കിയെന്നാണ് പുറത്തുവരുന്ന വിവരം.

English Summary:

There is nothing to say about what is not known: Pramod Kottooli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com