ADVERTISEMENT

പട്ന ∙ ബിഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണം. 39 പേർക്ക് പരുക്ക്. പരുക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. ജൂലൈയിൽ ഇതു വരെ 71 പേരാണു ബിഹാറിൽ മിന്നലേറ്റു മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

മധുബനി, ഔറംഗബാദ്, പട്ന ജില്ലകളിലാണു കൂടുതൽ മരണങ്ങൾ. നെൽപ്പാടങ്ങളിൽ പണിയെടുത്തു നിന്നവരും മഴയത്തു മരച്ചുവട്ടിൽ  നിന്നവരുമാണു മിന്നലേറ്റവരിൽ കൂടുതലും. ഭോജ്പുരിൽ സ്കൂളിൽ നിന്നു മടങ്ങവേ മഴയത്തു മരച്ചുവട്ടിൽ കൂടി നിന്ന 18 പെൺകുട്ടികൾക്ക് ഇടിമിന്നലിൽ പരുക്കേറ്റു.

English Summary:

Lightning Strikes in Bihar Claim 25 Lives and Injure 39 in 24 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com