കടലിൽ വീണ് യുവാവിനെ കാണാതായി; അപകടത്തിൽപെട്ടത് കപ്പൽ കാണാനെത്തിയപ്പോൾ
Mail This Article
×
വിഴിഞ്ഞം∙ കപ്പൽ കാണാൻ എത്തിയ യുവാവിനെ കടലിൽ വീണ് കാണാതായി. ഇന്നലെ സന്ധ്യയോടെയുണ്ടായ അപകടത്തിൽ പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ– ബീന ദമ്പതിമാരുടെ മകൻ അജീഷ് (26) നെയാണ് കാണാതായത്.
പുളിങ്കുടി ആവണങ്ങപ്പാറയിലെ കടൽ തീരത്തായിരുന്നു സംഭവം. അജീഷും കൂടെ താമസിക്കുന്ന യുവതിയും രണ്ടു മക്കളും കാഞ്ഞിരംകുളം സ്വദേശിയായ സുഹൃത്തും കുടുംബവും ഉൾപ്പെടെ കപ്പൽ കാണാനായി ഈ ഭാഗത്ത് എത്തിയതായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
കൂടെയുളളവരെ പാറയിൽ ഇരുത്തിയ ശേഷം കടലിനോട് ചേർന്ന മറ്റൊരു പാറയിൽ കയറി നിൽക്കുമ്പോൾ ശക്തമായ തിരയിൽപെട്ട് അജീഷ് കടലിൽ വീഴുകയായിരുന്നുവെന്നാണ് ഇവർ പൊലീസിനു നൽകിയ വിവരം. വിഴിഞ്ഞത്തു നിന്ന് കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം ബോട്ടുകളിൽ രാത്രി വൈകിയും തിരച്ചിൽ നടത്തി.
English Summary:
Young man fell into the sea and went missing near Vizhinjam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.