‘അച്ചടക്ക നടപടി തിരുത്തൽ പ്രക്രിയയുടെ ഭാഗം; എതിരാളികൾ അവർക്ക് വീരപരിവേഷം നൽകുന്നു’
കോഴിക്കോട്∙ പിഎസ്‍സി കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ സംഭവത്തിൽ പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ആക്രമണം നടത്തുന്നുവെന്ന് സിപിഎം ജില്ലാ കമ്മിറ്റി. ഇതിനെ ചെറുത്ത് പരാജയപ്പെടുത്തുമെന്നും ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പ്രവർത്തകർക്കെതിരെയുള്ള അച്ചടക്ക നടപടി തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണ്. തെറ്റു ചെയ്തതിന്റെ പേരില്‍ നടപടിക്ക് വിധേയരാകുന്നവര്‍ക്ക് വീരപരിവേഷം നല്‍കുന്ന രീതി എതിരാളികൾ സ്വീകരിക്കുന്നു. പാര്‍ട്ടിയേയും നേതൃത്വത്തേയും കരിവാരിത്തേക്കാൻ ഈ അവസരത്തെ ഉപയോഗിക്കുകയാണ്. മാധ്യമങ്ങളും പാര്‍ട്ടിയില്‍ നിന്നും പുറത്തായവരും ഈ അവസരത്തെ ഉപയോഗിക്കുന്നു. എളമരം കരീമിനും മുഹമ്മദ് റിയാസിനും ജില്ലാ നേതൃത്വത്തിനുമെതിരെ നടക്കുന്നത് നീചമായ ആക്രമണമാണ്. ഈ പ്രചാരണങ്ങളുടെ അജൻഡ പാര്‍ട്ടി തുറന്നു കാണിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെതിരെ ഗുരുതര ആരോപണവുമായി പ്രമോദ് കോട്ടൂളി രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്നും പുറത്താക്കിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൃത്യമായി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടപടി ഉണ്ടായത്. ഗൂഢാലോചന നടത്തിയവരെ പുറത്തു കൊണ്ടുവരണം. തന്റെ വിശദീകരണം പാർട്ടി മുഖവിലയ്ക്ക് എടുത്തില്ലെന്നും പ്രമോദ് ആരോപിച്ചിരുന്നു.