ADVERTISEMENT

പത്തനംതിട്ട∙ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ പുതിയ വ്യവസ്ഥയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ വനിത എസ്ഐയെക്കൊണ്ട് ഇംപോസിഷൻ എഴുതിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. രാവിലെ നടക്കുന്ന പതിവ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിന് എസ്ഐക്കു മറുപടി നൽകാൻ കഴിഞ്ഞില്ല. 

പുതിയ ക്രിമിനൽ നിയമവ്യവസ്ഥയായ ബിഎൻഎസിലെ ഒരു സെക്ഷനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതോടെ ഇമ്പോസിഷൻ എഴുതാൻ പറയുകയും, എസ്ഐ ഇമ്പോസിഷൻ മെയിൽ ചെയ്യുകയും ചെയ്തു. ഓൺലൈൻ യോഗത്തിൽ മറ്റ് ഉദ്യോഗസ്ഥർ കൂടിയുള്ളപ്പോഴായിരുന്നു നടപടി. സിഐ അവധിയിൽ ആയതുകൊണ്ടാണ് എസ്ഐ പങ്കെടുത്തത്.

English Summary:

BNS Unawareness: Pathanamthitta SI Receives Disciplinary Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com