ADVERTISEMENT

കണ്ണൂർ ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മുഴുവൻ മാർക്കും (720) വാങ്ങിയ സംസ്ഥാനത്തെ ഒരേയൊരാൾ കണ്ണൂർ സ്വദേശിയാണ്. പൊടിക്കുണ്ട് രാമതെരു റോഡിൽ ‘നന്ദനം’ വീട്ടിൽ ശ്രീനന്ദ് ഷർമിൾ. ഡോ.ഷർമിൾ ഗോപാൽ–ഡോ.പി.ജി.പ്രിയ ദമ്പതികളുടെ മകന്‍. നേരത്തെ പുറത്തുവിട്ട ഫലപ്രകാരം കേരളത്തിൽനിന്നു നാല് പേർക്കാണ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. പുതുക്കിയ ഫലം വന്നപ്പോൾ പട്ടികയിൽ കേരളത്തിൽനിന്ന് ശ്രീനന്ദ് മാത്രമായി.

കോട്ടയം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീനന്ദിന്, ന്യൂ‍ഡൽഹി എംയിസിൽ മെഡിസിനു ചേരാനാണു താൽപര്യം. കുടുംബത്തിലെ മൂന്നാമത്തെ ഡോക്ടറാകാനുള്ള തയാറെടുപ്പിലാണ് ശ്രീനന്ദ്. അച്ഛനമ്മമാരുടെ വഴി തന്നെയാണ് ശ്രീനന്ദിനു ചെറുപ്പത്തിലേ താൽപര്യം. കണ്ണൂർ ചിന്മയയിൽ നിന്ന് എസ്എസ്എൽസിക്കു ശേഷം പാലാ ബ്രില്ല്യൻസിലായിരുന്നു നീറ്റ് പരിശീലനം. കണ്ണൂർ ആസ്റ്റർ മിംസിലാണ് ഷർമിൾ ഗോപാൽ ജോലി ചെയ്യുന്നത്. തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് പ്രിയ. സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസിൽ പത്താം ക്ലാസ് വിദ്യാർഥി ശ്രിതിക ഷർമിൾ സഹോദരിയാണ്.

English Summary:

Kannur's Sreenand Sharmil Scores Full Marks in NEET 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com