ADVERTISEMENT

ഷിരൂർ (കർണാടക)∙ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് കർണാടക. ദൗത്യം അവസാനിപ്പിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തിരച്ചിൽ താൽക്കാലികമായി നിർത്താൻ തീരുമാനിക്കുകയായിരുന്നു. തൃശൂരിൽനിന്നു ഡ്രഡ്ജിങ്ങിനുള്ള യന്ത്രമടക്കം എത്തിച്ച ശേഷമാകും തിരച്ചിൽ പുനഃരാരംഭിക്കുക. 2 ദിവസത്തിനകം റോഡ് മാർഗം യന്ത്രം എത്തുമെന്നാണ് വിവരം.

വായിക്കാം:  13–ാം നാൾ തിരച്ചിൽ പാതിവഴിയിൽ നിർത്തി; സംസാരിച്ച് കേരള, കർണാടക മുഖ്യമന്ത്രിമാർ

ന്യൂഡൽഹി∙ രാജേന്ദ്ര നഗറിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിൻ (23) ശനിയാഴ്ച രാവിലെ പത്തോടെയാണ് ലൈബ്രറിയിൽ എത്തിയതെന്ന് വിവരം. കാലടി സ്വദേശിയായി നെവിൻ, ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയാണ്. റിട്ട. ഡിവൈഎസ്പി ഡെൽവിൻ സുരേഷിന്റെയും കാലടി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ജ്യോഗ്രാഫി വകുപ്പ് മുൻ മേധാവിയുമായ ഡോ.ടി.എസ്.ലാൻസ്‌ലെറ്റിന്റെയും മകനാണ്.

വായിക്കാം: മഴയിൽ മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളം ഇരച്ചുകയറി; അകത്തു കുടുങ്ങി നെവിനും 2 വിദ്യാർഥിനികളും; ദാരുണാന്ത്യം

തിരുവനന്തപുരം∙ വഞ്ചിയൂർ പടിഞ്ഞാറെകോട്ടയിൽ വെടിവയ്പ്. മുഖം മറച്ച് എത്തിയ സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് മറ്റൊരു സ്ത്രീയെ വെടിവച്ചത്.പടിഞ്ഞാറെകോട്ട ചെമ്പകശ്ശേരി റസി‍ഡൻസ് അസോസിയേഷനിലെ ‘പങ്കജ്’ വീട്ടിൽ ഷിനിക്ക് പരുക്കേറ്റു. ഇവരെ ചാക്കയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

വായിക്കാം: തിരുവനന്തപുരത്ത് സ്ത്രീക്കു നേരെ വെടിവയ്പ്; ആക്രമണം നടത്തിയത് മുഖം മറച്ചെത്തിയ സ്ത്രീ

ന്യൂഡൽഹി ∙ മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു. ഇതുൾപ്പെടെ 10 പുതിയ ഗവർണർമാരെ ഇന്നലെ അർധരാത്രിയോടെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പുർ ഗവർണറുടെ അധികച്ചുമതലയും നൽകിയിട്ടുണ്ട്. അസം ഗവർണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. ഇവിടെ ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിതിന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതിഭവൻ അറിയിച്ചു.

വായിക്കാം: മോദിയുടെ വിശ്വസ്തനും മലയാളിയുമായ കൈലാസനാഥൻ പുതുച്ചേരി ലഫ്. ഗവർണർ; 10 ഇടങ്ങളിൽ പുതിയ ഗവർണർമാർ

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കാൻ കാരണം ക്രിസ്ത്യൻ വോട്ടുകളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂരിൽ നടന്നത് സാംപിൾ വെടിക്കെട്ട് മാത്രമാണ്. ക്രിസ്ത്യൻ സമുദായം വലിയ ഭീഷണിയാണ് നേരിടുന്നത്. അവരെ സംരക്ഷിക്കാൻ ആരുമില്ലെന്ന തോന്നലിലാണ് ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തത്. താൻ മുസ്‌ലിം വിരോധിയോ വർഗീയവാദിയോ അല്ലെന്നും, അങ്ങനെ വരുത്തി തീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

വായിക്കാം: ‘പിണറായി വിജയൻ ശൈലി മാറ്റേണ്ട, എൽഡിഎഫ് മൂന്നാമതും വരും; തൃശൂരിലേത് സാംപിൾ വെടിക്കെട്ട്’

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com