ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടി. ആളപായം ഇല്ല. കോഴിക്കോട് കലക്ടറും ഇ.കെ. വിജയൻ‌ എംഎൽഎയും ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. ഇവർ അരമണിക്കൂറോളം പ്രദേശത്ത് കുടുങ്ങി. പിന്നീട് രക്ഷാപ്രവർത്തകരെത്തി പുറത്തെത്തിക്കുകയായിരുന്നു.

വിലങ്ങാട് ഉണ്ടായ ഉരുൾ‌പൊട്ടലിൽ പതിമൂന്നു വീടുകളാണ് കഴിഞ്ഞദിവസം പൂർണമായും തകർന്നത്. ജനങ്ങൾ ജാഗ്രത പാലിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഒന്നിനു പിന്നാലെ മറ്റൊന്നായി ഒമ്പത് തവണ ഉരുൾ പൊട്ടിയെന്നാണു നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് വെള്ളം കയറി നിരവധി വീടുകൾ ഭാഗികമായും തകർന്നിരുന്നു.

English Summary:

Kozhikode Suffers New Landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com