‘ഇന്നലെ രാവിലെ മുതൽ കേരളം കണ്ണീരിൽ; പിന്തുണയ്ക്കാൻ കേന്ദ്രം തയാറാകണം’
Mail This Article
ന്യൂഡൽഹി∙ കേരളം കഴിഞ്ഞ 5 വർഷമായി വലിയ ദുരന്തങ്ങൾ നേരിടുന്നുവെന്നു കെ.സി. വേണുഗോപാൽ എംപി. കേരളത്തിൽ മാത്രമല്ല കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും വലിയ ദുരന്തങ്ങളുണ്ടാകുന്നു. സംസ്ഥാനങ്ങളെ പിന്തുണയ്ക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അദേഹം ലോക്സഭയിൽ ആവശ്യപ്പെട്ടു. നമ്മൾ ജനങ്ങളെ രക്ഷിക്കാൻ ഒരുമിച്ചു നിൽക്കുന്നുവെന്ന് ഈ രാജ്യത്തിനു കാണിച്ചു കൊടുക്കണം. അതിനുശേഷം രാഷ്ട്രീയ വാഗ്വാദങ്ങൾ നടത്താം.
ഇന്നലെ രാവിലെ മുതൽ കേരളം കണ്ണീരിലാണ്. അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സമയമാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച ശേഷം നമുക്കു രാഷ്ട്രീയം സംസാരിക്കാമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വയനാട് എംപി ആയിരുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ലോക്സഭയിലുണ്ടായിരുന്നു.