ADVERTISEMENT

മേപ്പാടി∙ വയനാട്ടിൽ സംഭവിച്ചതു ഭീകര ദുരന്തമെന്നു ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രദേശവാസികളുടെ അവസ്ഥ അതീവ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാംപുകളിൽ കണ്ടു. അവരോട് എന്താണു പറയേണ്ടതെന്ന് അറിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘‘തന്റെ ജീവിത്തത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണ് ഇന്ന്. അച്ഛൻ മരിച്ച കുട്ടികളെ താൻ കണ്ടു. അവർ അനുഭവിക്കുന്ന വേദന തനിക്കറിയാം. താനും ഒരിക്കൽ ആ വേദനയിലൂടെ കടന്നുപോയ വ്യക്തിയാണ്. ഇന്ന് മേപ്പാടിയിൽ ആയിരകണക്കിന് പേരാണ് ആ വേദന അനുഭവിക്കുന്നത്.’’ – രാഹുൽ പറഞ്ഞു.

ദുരന്തമുഖത്തുള്ള ആരോഗ്യ പ്രവർത്തകരെയും രക്ഷാ പ്രവർത്തകരെയും ഓർത്ത് അഭിമാനമുണ്ടെന്നും രാഹുൽ അറിയിച്ചു. മുണ്ടക്കൈ–ചൂരൽമല ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണു തന്റെയും ആവശ്യം. അതു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും രാഹുൽ വ്യക്തമാക്കി. അതേസമയം ദുരന്തമുഖത്തു രാഷ്ട്രീയ ആരോപണങ്ങൾക്കു സ്ഥാനമില്ലെന്നും രാഹുൽ പറഞ്ഞു. വയനാട്ടുകാർക്കു വേണ്ടത് സഹായമാണ്. രാജ്യം മുഴുവൻ വയനാടിന്റെ കൂടെയുണ്ടെന്നും രാഹുൽ വ്യക്തമാക്കി. അതിഭീകര ദുരന്തമാണ് മേപ്പാടിയിൽ ഉണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ടവരെ താൻ കണ്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വയനാട്ടിലേക്ക് സഹായം ഒഴുകുകയാണ്. ദുരന്തത്തിൽ മരിച്ചവർക്ക്  ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി അറിയിച്ചു.

English Summary:

Rahul Gandhi Deeply Moved by Tragic Events in Wayanad

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com