ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടലിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചലച്ചിത്ര താരം ചിരഞ്ജീവിയും മകന്‍ രാം ചരണും ഒരു കോടി രൂപ കൈമാറി. ചിരഞ്ജീവി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് സഹായം കൈമാറിയത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്‍റണി 50,000 രൂപ നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഞ്ച് ലക്ഷം രൂപയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഒരു ലക്ഷം രൂപയും നൽകി. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ആദ്യ ഘട്ടത്തില്‍ 25 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച മറ്റ് സഹായങ്ങള്‍

∙ എസ്എന്‍ജെ ഗ്രൂപ്പ് ഓഫ് കമ്പനീസ്–ഒരു കോടി.

∙ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്–50 ലക്ഷം.

∙ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ബാങ്ക്– 50 ലക്ഷം.

∙ കെജിഎംഒഎ അംഗങ്ങളില്‍ നിന്നു സ്വരൂപിച്ച ആദ്യ ഗഡു–25 ലക്ഷം

∙ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്–20 ലക്ഷം.

∙ തിരൂര്‍ അര്‍ബന്‍ കോ  ഓപ്പറേറ്റീവ് ബാങ്ക്–10 ലക്ഷം.

∙ ഐഎസ്ആര്‍ഒ പെന്‍ഷനേഴ്സ് അസോസിയേഷന്‍–10 ലക്ഷം.

∙ കേരള സംസ്ഥാന ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഫോര്‍ ക്രിസ്ത്യൻ കണ്‍വര്‍ട്ട്സ് ഫ്രം ഷെഡ്യൂള്‍ഡ് കാസ്റ്റ് ആൻഡ് ദി റെക്കമെന്‍ഡഡ് കമ്മ്യൂണിറ്റിസ്–10 ലക്ഷം.

∙ നേമം ബ്ലോക്ക് പഞ്ചായത്ത്–10 ലക്ഷം

∙ അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍ ഹെല്‍ത്ത് ആൻഡ് എജ്യൂക്കേഷന്‍ സൊസൈറ്റി–10 ലക്ഷം.

∙ കൈരളി സമാജം ഹൊസൂര്‍, കൃഷ്ണഗിരി, തമിഴ്നാട്–10 ലക്ഷം.

∙ ഗ്ലോബല്‍ കേരള ഇനീഷ്യേറ്റീവ്–10 ലക്ഷം.

∙ മൂലന്‍സ് ഗ്രൂപ്പ് ചാരിറ്റബിള്‍ സൊസൈറ്റി–10.

∙ ഡോ.കെ.ടി. ജലീല്‍ എംഎല്‍എയും കുടുംബവും–5 ലക്ഷം.

∙ കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്–5 ലക്ഷം.

∙ കൊല്ലയില്‍ ഗ്രാമപഞ്ചായത്ത്–5 ലക്ഷം.

∙ കേരള സ്റ്റേറ്റ് റൂട്ട്രോണിക്സ്–5 ലക്ഷം.

∙ പന്തളം ബ്ലോക്ക് പഞ്ചായത്ത്–5 ലക്ഷം.

∙ മണ്ണാര്‍ക്കാട് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍–5 ലക്ഷം.

∙ യോഗ അസോസിയേഷന്‍ ഓഫ് കേരള–മൂന്നു ലക്ഷം.

∙ ഗൗരീശപട്ടം റസിഡന്‍സ് അസോസിയേഷന്‍–2,37,500.

∙ ഞെക്കാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കല്ലമ്പലം–2,14,365

∙ തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ കുടുംബാംഗങ്ങള്‍ വ്യക്തിപരമായി നല്‍കിയ സംഭാവനകള്‍ക്ക് പുറമെ–2,17,001.

∙ അമ്പെയ്ത്ത് താരം ദശരഥ് രാജഗോപാല്‍  നാഷണല്‍ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷിക തുകയായ രണ്ട് ലക്ഷം.

∙ കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍, സംസ്ഥാന കമ്മിറ്റി–2 ലക്ഷം

∙ ഹൈദരാബാദിലെ ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍–1.42 ലക്ഷം. അവിടുത്തെ അധ്യാപകരും ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം കൈമാറും. 

∙ ഗായകന്‍ എം.ജി.ശ്രീകുമാര്‍–ഒരു ലക്ഷം.

∙ ഐഎംജി ഡയറക്ടര്‍ കെ.ജയകുമാര്‍–ഒരു ലക്ഷം.

∙ കേരളാ ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് കാസിം കോയ–ഒരു ലക്ഷം രൂപ.

∙ കെഎസ്ഇബി/ കെഎസ്എഫ്ഇ ജൂനിയര്‍ അസിസ്റ്റന്‍റ് റാങ്ക് ഹോള്‍ഡേഴ്സ്–1,28,763 രൂപ.

∙ കേരള സ്റ്റേറ്റ് നാഷനല്‍ ആയുഷ് മിഷന്‍ എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍–2 ലക്ഷം രൂപ.

∙ പൂജപ്പുര ഉണ്ണി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍–175,000.

∙ രാജ രവിവര്‍മ്മ സെന്‍ട്രല്‍ സ്കൂള്‍–1,11,111 രൂപ.

∙ പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി വയനാട്ടില്‍ നിര്‍മിക്കുന്ന വീടുകളിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ ഫര്‍ണിച്ചര്‍ വ്യാപാരി - വ്യവസായികളുടെ സഹകരണത്തോടെ നല്‍കുമെന്ന് ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് ആന്‍ഡ് മര്‍ച്ചന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു.

English Summary:

Wayanad Landslide: Actor Chiranjeevi and Ramcharan donate Rs 1 crore to Chief Minister's Disaster relief fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com