ക്ഷേത്ര ഉത്സവ പോസ്റ്ററിൽ മുൻ പോൺ താരം മിയാ ഖലീഫയുടെ ചിത്രം; വിവാദമായതോടെ നീക്കം ചെയ്തു – വിഡിയോ
Mail This Article
കാഞ്ചീപുരം∙ തമിഴ്നാട് കാഞ്ചീപുരത്ത് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിൽ മുൻ പോൺ താരം മിയാ ഖലീഫയുടെ ചിത്രവും. ‘ആടി പെരുക്ക്’ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിലാണ് മിയ ഖലീഫയുടെ ചിത്രം ഉപയോഗിച്ചത്. പാൽ പാത്രം തലയിൽ വച്ചുകൊണ്ട് നടി നിൽക്കുന്നതായുള്ള ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.
അമ്മൻ ദേവി ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ ഭാഗമായാണ് ആടി പെരുക്ക് ഉത്സവം നിശ്ചയിച്ചിരുന്നത്. പോസ്റ്ററിന്റെ ദൃശ്യങ്ങൾ ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പോസ്റ്റർ നീക്കം ചെയ്യുകയും ചെയ്തു. മിയ ഖലീഫയുടെ ചിത്രം എങ്ങനെയാണ് പോസ്റ്ററിൽ വന്നത് എന്നതിനെ കുറിച്ച് അധികൃതർ അന്വേഷിക്കുകയാണ്. ബോധപൂർവമായാണോ നടിയുടെ ചിത്രം ക്ഷേത്ര ഉത്സവത്തിന്റെ പോസ്റ്ററിൽ ഉൾപ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ട്.