‘അമ്മയെ കാണാനോ ചേർത്തുപിടിക്കാനോ കഴിയുന്നില്ല’: സങ്കടത്തോടെ ഹസീനയുടെ മകൾ സൈമ
Mail This Article
×
ധാക്ക∙ ബംഗ്ലദേശിൽ അരങ്ങേറുന്ന രാഷ്ട്രീയ പ്രക്ഷോഭത്തിലും പലായനം ചെയ്യേണ്ടി വന്ന മാതാവിനെ കാണാൻ സാധിക്കാത്തതിലും ദുഃഖം രേഖപ്പെടുത്തി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ. ‘‘ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ രാജ്യത്തെ ജനങ്ങളുടെ ജീവൻ നഷ്ടമായത് ഏറെ വേദനിപ്പിക്കുന്നു. ഈ വിഷമഘട്ടത്തിൽ എന്റെ മാതാവിനെ ഒന്നു കാണാനോ ചേർത്തുപിടിക്കാനോ കഴിയാത്തത് അതിലേറെ ഹൃദയഭേദകവും’’– ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വസീദ് എക്സിൽ കുറിച്ചു.
ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യ ഡിവിഷന്റെ റീജിയണൽ ഡയറക്‌ടറാണ് സൈമ. ഹസീനയ്ക്ക് ബംഗ്ലദേശ് വിടാൻ താൽപര്യമില്ലായിരുന്നുവെന്നു മകൻ സജീബ് വാസിദ് പറഞ്ഞു. ധാക്കയിൽനിന്ന് പലായനം ചെയ്യണമെന്ന് കുടുംബം അവരെ ബോധ്യപ്പെടുത്തുകയായിരുന്നു. ആൾക്കൂട്ടം കൊല്ലുമെന്ന് അമ്മയോട് പറഞ്ഞതായും സജീബ് വാസിദ് പറഞ്ഞു.
English Summary:
Daughter of Sheikh Hasina Laments Losses Amid Dhaka Protests
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.