നെട്ടൂരിൽ മാലിന്യം കളയാനെത്തിയ വിദ്യാർഥിനി കായലിൽ വീണു; തിരച്ചിൽ തുടരുന്നു
Mail This Article
×
കൊച്ചി∙ നെട്ടൂരിൽ കായലിൽ വീണ പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായി. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി സ്മിതയെയാണ് കാണാതായത്. മാലിന്യം കളയാനെത്തിയപ്പോൾ കാൽവഴുതി വീണെന്നാണു കരുതുന്നത്. വിദ്യാർഥിനിക്കായി തിരച്ചിൽ തുടരുന്നു. രാവിലെ ആറരയോടാണ് അപകടം.
കുട്ടി കായലിലേക്ക് വീഴുന്നത് കണ്ടതായി മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. വയനാട് സ്വദേശികളായ ഇവർ കഴിഞ്ഞ മാസമാണ് ഇവിടെ താമസമാക്കിയത്. കുട്ടി വീണ സ്ഥലത്ത് വെള്ളം കുറവാണെന്നും ഒഴുകിപോകാൻ സാധ്യതയില്ലെന്നും നാട്ടുകാർ പറയുന്നു. ചെളിയുള്ള സ്ഥലമാണ്. ചെളിയിൽ പുതയാനുള്ള സാധ്യതയും പരിശോധിക്കുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണു തിരച്ചിൽ.
English Summary:
Search Continues for Missing Plus One Student in nettoor Lake Incident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.