ADVERTISEMENT

ചേർത്തല (ആലപ്പുഴ)∙ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ചേർത്തല 17–ാം വാർഡ് ദേവീനിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു(42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി ഇന്ദുവും കുടുംബവും തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ, ഇന്ദുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആദ്യം ചേർത്തലയിലെയും പിന്നീട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

തുമ്പച്ചെടി തോരൻ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബം പൊലീസിനോട് പങ്കുവച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ഇന്ദുവിന് പ്രമേഹമുണ്ടായിരുന്നു. പ്രമേഹം, ഹൃദ്രോഗം, കിഡ്നി തകരാർ തുടങ്ങിയവ ഉള്ളവർ തുമ്പ കഴിക്കുന്നത് ദോഷകരമാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തി.

English Summary:

Housewife died after eating leucas curry at Cherthala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com