ADVERTISEMENT

ന്യൂഡൽഹി∙ ടി.വി.സോമനാഥനെ കാബിനറ്റ് സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിച്ചു. 1987 ബാച്ച് തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ ധനകാര്യ സെക്രട്ടറിയാണ്. ഓഗസ്റ്റ് 30ന് അധികാരമേൽക്കുന്ന സോമനാഥന്, കാബിനറ്റ് സെക്രട്ടറി പദവിയിൽ രണ്ടു വർഷം കാലാവധി ലഭിക്കും.

കോർപറേറ്റ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, 2015 മുതൽ 2017വരെ പ്രധാനമന്ത്രിയുടെ ഓഫിസിൽ ജോയിന്റ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 

തമിഴ്നാട് സർക്കാരിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഡപ്യൂട്ടി സെക്രട്ടറി (ബജറ്റ്), ജോയിന്റ് വിജിലൻസ് കമ്മിഷണർ, മെട്രോവാട്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ, മുഖ്യമന്ത്രിയുടെ സെക്രട്ടറി തുടങ്ങിയ പദവികളാണ് തമിഴ്നാട്ടിൽ വഹിച്ചത്. ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ ആദ്യ എംഡിയാണ്. 2011 മുതൽ 2016 വരെ ലോക ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചു.

English Summary:

TV Somanathan appointed as Cabinet Secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com