ADVERTISEMENT

കോഴിക്കോട്∙ കൊടിയത്തൂരിൽ യുവാവിനെ ക്രൂരമായി മർദിക്കുന്നിതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാഴൂർ സ്വദേശി ആബിദിനെയാണ് നാലംഗ സംഘം ക്രൂരമായി മർദിച്ചത്. ചുള്ളിക്കാപറമ്പിൽ അക്ഷയ സെന്റർ നടത്തുകയാണ് ആബിദ്. അക്ഷയ സെന്ററിൽ നിന്ന് പിടിച്ചിറക്കി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് മർദനം ഉണ്ടായത്. ഗുരുതരാവസ്ഥയിലായ ആബിദ് അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അരീക്കോട് സ്വദേശി റഫീഖ് ആണ് മർദനത്തിന് പിന്നിൽ എന്ന് ആബിദിന്റെ കുടുംബം ആരോപിച്ചു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വധശ്രമം, തട്ടിക്കൊണ്ട് പോകൽ വകുപ്പുകളിലാണ് കേസെടുത്തത്.

English Summary:

Attack against Akashya Centre Owner at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com