ADVERTISEMENT

അമ്മാൻ ∙ ജോർദാൻ – സിറിയ മേഖലയിലും യുഎസിലെ ലൊസാഞ്ചലസിലും ഭൂചലനം. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജോർദാൻ – സിറിയ മേഖലയിൽ അനുഭവപ്പെട്ടതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ്  അറിയിച്ചു. സിറിയൻ നഗരമായ ഹമയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല. ലെബനനിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ലൊസാഞ്ചലസിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് 12.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 2023 ഫെബ്രുവരിയിൽ തുർക്കിയിലും സിറിയയിലും വ്യാപകനാശം വരുത്തിയ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലേറെ ആളുകളാണ് മരിച്ചത്. 

English Summary:

Earthquake strikes Jordan-Syria region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com